* നിബന്ധനകൾ *
1. നിങ്ങൾ ലീവിന് വരുന്നതിന് അഞ്ച് ദിവസം മുൻപെങ്കിലും
വിളിച്ചോ വാട്ടസ്ആപ് ചെയ്‌തോ നിലവിൽ ഉള്ള വണ്ടി
ഉറപ്പ് വരുത്തുക
(നിലവിലുള്ള കാറുകൾ കാണുവാൻ ഫേസ്ബുക് പേജിൽ
www.facebook.com/car4nri/ ലൈക് ചെയ്യുകയോ....
ഫേസ്ബുക് ഗ്രൂപ്പിൽ www.facebook.com/groups/car4nri/
ജോയിൻ ചെയ്യുകയോ വേണം.)
2. വാടകയും,എയർപോർട്ടിൽ എത്തിക്കുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള
തുകയും വാഹനം എടുക്കുന്ന ആള് തന്നെ വരുന്നതിന്ന് "5/4/3/2/1" ദിവസം
മുൻപ് ബാങ്കിലേക്ക് അയക്കേണ്ടതുമാകുന്നു.
( വാഹനം എടുക്കുന്ന ആളുടെ പേര് ഞങ്ങളുടെ "ബാങ്ക് Statement" ൽ
വരുന്നതാണ് ആദ്യ തെളിവ്)
3. വാഹനം നിങ്ങൾക്ക് കൈമാറുമ്പോൾ എയർപോർട്ടിൽ വെച്ച്
രണ്ട് "NRE അല്ലെങ്കിൽ NRO"ചെക്ക് ലീഫുകൾ ഒപ്പിട്ട് സെക്യൂരിറ്റി എന്ന നിലക്ക്
ഞങ്ങളെ ഏൽപ്പിക്കേണ്ടതുമാകുന്നു (Blank Cheque Leaves ആയാലും,
എഴുതിയ ചെക്കായാലും സ്വീകാര്യമാണ്, എഴുതുകയാണെങ്കിൽ
ഒരു ചെക്കിൽ വണ്ടിയുടെ വിലയും അടുത്ത ചെക്കിൽ ഒരു മാസത്തെ
വാടകയുമാണ് എഴുതേണ്ടത്,വാഹനം ഞങ്ങൾ എങ്ങിനെ
നിങ്ങൾക്ക് ഏൽപ്പിച്ചുവോ....അതുപോലെ തിരിച്ചേൽപ്പിക്കുക
നിങ്ങളുടെ രണ്ടു ചെക്കും തിരിച്ചെടുക്കാവുന്നതുമാണ്.)
4. വാഹനം നിങ്ങൾക്ക് കൈമാറുമ്പോൾ ഞങ്ങൾ കൊണ്ടുവരുന്ന
രണ്ട് പേപ്പറിൽ സ്റ്റമ്പിന് മുകളിൽ ഒപ്പിട്ടും തരേണ്ടതാകുന്നു
(ഞങ്ങൾ എങ്ങിനെ നിങ്ങൾക്ക് വാഹനം ഏൽപ്പിച്ചുവോ....
അതുപോലെ തിരിച്ചേൽപ്പിക്കുക,നിങ്ങൾ ഒപ്പിട്ട് തരുന്ന രണ്ടു
പേപ്പറുകളും തിരിച്ചെടുക്കാവുന്നതുമാണ്.)
5. നിങ്ങളുടെ പാസ്പോർട്ട് "ആദ്യത്തെ പേജ്,വിസ അടിച്ചിട്ടുള്ള
പേജ്,അഡ്രസ്സ് പേജ്" വായിക്കാൻ പറ്റുന്ന രീതിയിൽ ഫോട്ടോ
എടുത്ത് വാട്ടസ്ആപ് ചെയ്യുക.
6. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇരു വശവും വ്യക്തമായി
ഫോട്ടോ എടുത്ത് വാട്ടസ്ആപ് ചെയ്യുക.
7. നിങ്ങളുടെ ഒരു പുതിയ സെൽഫി ഫോട്ടോ എടുത്തു
വാട്ടസ്ആപ് ചെയ്യുക.
8. കേരളത്തിലെ നിങ്ങളുടെ വീട്ടിലെ "Land Phone"
നമ്പർ / മൊബൈൽ ഫോൺ നമ്പർ വാട്ടസ്ആപ് ചെയ്യുക.
9. നാട്ടിൽ വന്നാൽ നിങ്ങൾ ഉപയോഗിക്കുവാൻ പോകുന്ന
മൊബൈൽ ഫോൺ നമ്പർ അറിയിക്കുക.
വാഹനം ചെറിയതും വലിയതുമായ അപകടത്തിൽ പെടുകയാണെങ്കിൽ
ഉടനെ ഞങ്ങളെ വിളിച്ചു വിവരം അറിയിക്കുക,എല്ലാ വാഹനങ്ങളും വാറണ്ടിയും,ഇൻഷൂറൻസും ഉള്ളത് കൊണ്ട് ലോക്കൽ ഗ്യാരേജുകളിൽ കയറ്റി പണിയുവാൻ ശ്രമിക്കാതിരിക്കുക.
വാഹനം എടുക്കുന്നവർ വരുമ്പോൾ കൊണ്ട് വരേണ്ടത് രണ്ട് "NRE" അല്ലെങ്കിൽ "NRO"ചെക്ക് ലീഫുകൾ മാത്രം.
|